kerala-university-
kerala university

പ്രാക്ടിക്കൽ

ഫെബ്രുവരി 18 ന് നടത്താനിരുന്ന സി.ബി.സി.എസ്.എസ് അഞ്ചാം സെമസ്റ്റർ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 26 ന് മുൻ നിശ്ചയിച്ച സമയത്ത് അതതു കോളേജുകളിൽ വച്ച് നടത്തും.

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ മ്യൂസിക് പ്രാക്ടിക്കൽ 23 നും 26 നും അതതു കോളേജുകളിൽ നടത്തും.

ഏഴാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയുടെ (ബി.എച്ച്.എം) പ്രാക്ടിക്കൽ 26, 28, മാർച്ച് 6, 8 തീയതികളിൽ അതതു പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.

എട്ടാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം സപ്ലിമെന്ററി) ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ വൈവാ വോസി (13807) പ്രാക്ടിക്കൽ 2019 25 നും മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ വൈവാ വോസി (13808) പ്രാക്ടിക്കൽ 26 നും നടത്തും.

ടൈംടേബിൾ

റഗുലർ ബി.ടെക് അഞ്ചാം സെമസ്റ്റർ (2013 സ്‌കീം) കോഴ്‌സ് കോഡിൽ വരുന്ന മൂന്നും അഞ്ചും സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് 2013 സ്‌കീം പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

ബിൽ ഹാജരാക്കണം

രണ്ടാം സെമസ്റ്റർ, 2018 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ, 2018 മേയിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി പരീക്ഷകളുടെ മൂല്യനിർണയത്തിൽ പങ്കെടുത്ത അദ്ധ്യാപകർ റെമ്യൂണറേഷൻ ബിൽ, ഡാറ്റാഷീറ്റ്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ മാർച്ച് 1 ന് മുൻപായി അതതു പി.ജി സെക്‌ഷനുകളിൽ എത്തിക്കണം.


പരീക്ഷാഫലം

ഡിപ്പാർട്ട്‌മെന്റ് ഒഫ് മലയാളം, യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം നടത്തിയ എം.ഫിൽ മലയാളം (2017 - 2018 ബാച്ച്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്‌സ്, ഫിസിക്‌സ് പരീക്ഷാഫലം വെബ്‌സൈറ്റിൽ.

പരീക്ഷാഫീസ്

മാസ്റ്റർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എം.പി.ഇ) പ്രീവിയസ് ആൻഡ് ഫൈനൽ (റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴ കൂടാതെ 28 വരെയും 50 രൂപ പിഴയോടെ മാർച്ച് 2 വരെയും 125 രൂപ പിഴയോടെ മാർച്ച് 6 വരെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.ടെക് സപ്ലിമെന്ററി (2013 സ്‌കീം) പരീക്ഷയ്ക്ക് പിഴ കൂടാതെ 27 വരെയും 50 രൂപ പിഴയോടെ മാർച്ച് 2 വരെയും 125 രൂപ പിഴയോടെ മാർച്ച് 6 വരെയും ഓൺലൈനായി അപേക്ഷിക്കാം.

നാലാം സെമസ്റ്റർ യൂണിറ്ററി ത്രിവത്സര എൽ എൽ.ബി പരീക്ഷകൾക്കുളള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ മാർച്ച് 1 വരെയും 50 രൂപ പിഴയോടെ മാർച്ച് 6 വരെയും 125 രൂപ പിഴയോടെ മാർച്ച് 8 വരെയും അപേക്ഷിക്കാം.

സ്റ്റുഡന്റ് വെൽഫയർ സ്‌കീം

2017 - 18, 2018 - 19 അദ്ധ്യയന വർഷങ്ങളിൽ സർവകലാശാലയിൽ പുതുതായി പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികളിൽ നിന്നും ഇൻഷ്വറൻസ് ഇനത്തിൽ (മെഡിക്കൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് പോളിസി സ്‌കീം - MAIPS) അതത് വർഷത്തെ ഇൻഷ്വറൻസ് പ്രീമിയം സർവകലാശാല സമാഹരിച്ചിട്ടുണ്ട്.
എന്നാൽ ഈ തുക വിദ്യാർത്ഥികളുടെ നിശ്ചിത കോഴ്‌സിന്റെ മുഴുവൻ കാലയളവിലേക്കും ഉപയോഗപ്രദമാകുന്നതിനായി, നിലവിലുണ്ടായിരുന്ന 'സ്റ്റുഡന്റ് ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് സ്‌കീം' - (SGPAIS) എന്ന പദ്ധതിക്കു പകരം, 'സ്റ്റുഡന്റ് വെൽഫയർ സ്‌കീം' എന്ന പേരിൽ ഒരു പുതിയ പദ്ധതി സർവകലാശാല ആവിഷ്‌ക്കരിച്ചു.

സ്‌കീമിന്റെ ആനുകൂല്യങ്ങൾ:

1. നിശ്ചിത പഠന കാലയളവിനുളളിൽ മരണം സംഭവിച്ചാൽ മൂന്ന് ലക്ഷം രൂപ ലഭിക്കും.
2. അപകടത്തെത്തുടർന്നുളള ആശുപത്രിചികിത്സയ്ക്ക് (In Patient Treatment) പരമാവധി അൻപതിനായിരം രൂപ ലഭിക്കും.
3. രോഗങ്ങളുമായി ബന്ധപ്പെട്ട ആശുപത്രിചികിത്സയ്ക്ക് (In Patient Treatment) പരമാവധി അൻപതിനായിരം രൂപ ലഭിക്കും. എന്നാൽ ഒരു രോഗത്തിനായുളള ആശുപത്രി ചികിത്സയ്ക്ക് (In Patient Treatment) പരമാവധി ഇരുപതിനായിരം രൂപ ലഭിക്കും. അപേക്ഷാ ഫോം സർവകലാശാ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.


കാര്യശാല

വേദാന്തപഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 8 മുതൽ 10 വരെ 'യോഗ സമ്പൂർണ ആരോഗ്യത്തിന്' എന്ന പേരിൽ കാര്യശാല സംഘടിപ്പിക്കുന്നു. കണ്ണൂർ സർവകലാശാല യോഗ കോ - ഓർഡിനേറ്റർ ഡോ.കെ പദ്മനാഭൻ നേതൃത്വം നൽകും. താൽപര്യമുളളവർ 8547201074, 7012766157 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.