നെയ്യാറ്റിൻകര : സി.പി.എം നെല്ലിമൂട് ലോക്കൽ കമ്മിറ്റി അംഗം വെൺപകൽ ആശുപത്രിക്ക് സമീപം താമസിക്കുന്ന ശ്രീകുമാരനെ ( 50 ) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ ബന്ധുവിന്റെ വീട്ടു പരിസരത്തെ മരത്തിലാണ് മൃതദേഹം കണ്ടത്. വെൺപകൽ ആശുപത്രിയിലെ പാർട്ട് ടൈം ജീവനക്കാരനായിരുന്നു. അസുഖവും കടബാദ്ധ്യതയുമാണ് മരിക്കാൻ കാരണമായി പറയപ്പെടുന്നത്. വീട്ടുകാരുമായി പിണങ്ങി ഒറ്റക്കായിരുന്നു താമസം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.