photo

നെടുമങ്ങാട് : കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് 31ാംആം ജില്ലാ സമ്മേളനം നെടുമങ്ങാട്ട് നടന്നു. വിളംബരജാഥ ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ആനാട് പി .ഗോപകുമാർ നേതൃത്വം നൽകി. പി.എസ്. പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ചാൾസ് ആന്റണി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സർവീസിൽ നിന്ന് വിരമിച്ചവരെ സംസ്ഥാന വൈസ് പ്രസിഡന്റ് ആനാട് പി .ഗോപകുമാർ ആദരിച്ചു.എൻ. ബാജി, എൻ. ജയമോഹൻ ,നെട്ടിറച്ചിറ ജയൻ, സി.എസ് .വിദ്യാസാഗർ, എസ്. അരുൺകുമാർ, കെ.ജെ. ബിനു, ടി. അർജുനൻ, മഹേഷ്ചന്ദ്രൻ, ബിജു, കെ.എസ്. ഗോപകുമാർ, രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ബി.ആർ. അനിൽ കുമാർ സ്വാഗതവും എം. സതീഷ്‌കുമാർ നന്ദിയും പറഞ്ഞു. വനിതാകൂട്ടായ്മയിൽ സി. ശ്രീകല അദ്ധ്യക്ഷയായി. ഡോ.കെ. ഫിലോമിന ഉദ്‌ഘാടനം ചെയ്തു. കെ.എസ്. മാജി, എസ്. സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു. കൗൺസിൽ തിരഞ്ഞെടുപ്പ് യോഗം എം. അൻവറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ജോഷോ മാത്യു ഉദ്‌ഘാടനം ചെയ്തു. ഭാരവാഹികളായി ബി.ആർ. അനിൽകുമാർ (പ്രസിഡന്റ്), ജി. സുനിൽകുമാർ, മധുകുമാർ. സി, (വൈസ് പ്രസിഡന്റുമാർ), എസ്. സുരേഷ്ബാബു (സെക്രട്ടറി), ചാരുവിള ജയൻ, എസ്. ശിവകുമാർ (ജോയിന്റ് സെക്രട്ടറിമാർ), മനു സാം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.