മുംബയ് : ഇംഗ്ളണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് 66 റൺസ് വിജയം. ഇന്നലെ മുംബയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 202ന് ആൾ ഒൗട്ടായപ്പോൾ ഇംഗ്ളണ്ടിന് 36 ഒാവറിൽ 136 റൺസിന് പെട്ടി മടക്കേണ്ടിവന്നു.
ജെറമി റോഡ്രിഗസ് (48), ക്യാപ്ടൻ മിഥാലി രാജ് (44), സ്മൃതി മന്ദാന (24), ജുലാൻ ഗോസ്വാമി (30) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ 202 ലെത്തിച്ചത്. എട്ടോവറിൽ 25 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഏകത ബിഷ്‌താണ് ബൗളിംഗിൽ മിന്നിയത്. ശിഖ പാണ്ഡെയും ദീപ്തി ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബിഷ്താണ് പ്ളേയർ ഒഫ് ദ മാച്ച്.
മുൻ കേരള രഞ്ജി ക്യാപ്ടൻ കെ.എൻ. അനന്തപത്മനാഭനായിരുന്നു അമ്പയർ.