കോവളം: യു എസിൽ നിന്നുള്ള വിനോദസഞ്ചാരികളെ കേരളത്തിലേക്കു ക്ഷണിച്ചുകൊണ്ട് കേരള ടൂറിസം വകുപ്പ് അമേരിക്കൻ രാജ്യങ്ങളിൽ നടത്തിയ റോഡ്ഷോ വൻവിജയമായി. റോം, സുറിക്ക്, പ്രാഗ്, ന്യൂയോർക്ക്, ചിക്കാഗോ, ഹൂസ്റ്റൺ, ലോസ് ആഞ്ചൽസ്, പാരീസ്, ലണ്ടൻ, ഡബ്ളിൻ തുടങ്ങിയ നഗരങ്ങളിലൂടെ സഞ്ചരിച്ച് മാർച്ച് 14 ന് റോഡ് ഷോ ഇംഗ്ളണ്ടിൽ സമാപിക്കും.
കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘത്തെ ടൂറിസം വകുപ്പ് ഡയറക്ടർ ഡോ. ബാലകിരൺ, ടൂറിസം സെക്രട്ടറി റാണി ജോർജ്ജ്, എന്നിവരാണ് നയിയ്ക്കുന്നത്. കേരളത്തിന്റെ ചരിത്രവും സാംസ്കാരികവുമായ പ്രത്യേകതകൾ വെളിപ്പെടുത്തുന്ന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി കേരളം തയാറാക്കുന്ന പ്രത്യേക പദ്ധതികൾക്ക് മികച്ച പ്രതികരണമാണ് പ്രതീക്ഷിയ്കുന്നതെന്ന് പ്രസന്റേഷനുകൾ അവതരിപ്പിച്ച ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് പറഞ്ഞു. കേരള സംഘത്തിൽ വ്യാപാരമേഖലയെ പ്രതിനിധീകരിച്ച് ആർ.ശിശുപാലൻ, കോവളം സാഗരാ ബീച്ച് റിസോർട്ട്, ഡോ. സേവ്യർ, പൂവാർ എെസൊലൊ ഡി കൊക്കോ, പ്രദീപ് നാരായൺ, ട്രാവൻകൂർ ഹെറിറ്റേജ് ചൊവ്വര, സുബാഷ്, ചിത്ര സോമതീരം ആയൂർവ്വേദ ഗ്രൂപ്പ് ആൻഡ് റിസേർച്ച് സെന്റർ ചൊവ്വര, റിയാസ് അഹമ്മദ്, ആബാദ് ഹോട്ടൽ തിരുവനന്തപുരം തുടങ്ങിയ 12 ഓളം സംരഭകർ റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്.