മുടപുരം: മുടപുരം ഗവ. യു.പി.എസിന് ഡോ. എ.സമ്പത്ത് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള തുക അനുവദിച്ച് നൽകിയ കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം സമ്പത്ത് എം.പി നിർവഹിച്ചു. വിദ്യാർത്ഥികളായ അതുൽ അരവിന്ദും സുഹൃത്തുക്കളും എം.പിക്ക് നൽകിയ നിവേദനവും അവർ നടത്തിയ സഹായ അഭ്യർത്ഥനയുമാണ് രണ്ട് കംപ്യൂട്ടറുകൾ ലഭിക്കാൻ കാരണമായത്. തങ്ങളുടെ സ്കൂളിൽ ഒരു കമ്പ്യൂട്ടർ എങ്കിലും അനുവദിക്കണമെന്ന് കുട്ടികൾ വേദനയോടെ ആവശ്യപ്പെട്ടത് തനിക്ക് മറക്കാനായില്ലെന്ന് എം.പി പറഞ്ഞു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അൻസാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.ചന്ദ്രൻ, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ കൂടത്തിൽ പി.ഗോപിനാഥൻ, എസ്.എം.സി.ചെയർമാൻ സുമേഷ് എം.എസ് എന്നിവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ഡി.സുചിത്രൻ സ്വാഗതവും വിദ്യാർത്ഥി അതുൽ അരവിന്ദ് നന്ദിയും പറഞ്ഞു.