ff

നെയ്യാറ്റിൻകര: പ്രധാനമന്ത്രി റേഡിയോയിലൂടെ സംപ്രേക്ഷണം ചെയ്യുന്ന മാൻകി ബാത്തിന്റെ ഭാഗമാകാൻ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ നിന്നും ഇനി ആശയങ്ങൾ എത്തും. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ജംഗ്ഷനിൽ വച്ച് പി. ഗോപിനാഥൻ നായർ ആശയം കുറിച്ചുകൊണ്ട് മണ്ഡലത്തിലെ പരിപാടി ഉദ്ഘാടനം ചെയ്തു. ഇനിയുള്ള ദിവസങ്ങളിൽ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായി ജനങ്ങളിൽനിന്നും ആശയങ്ങൾ ശേഖരിച്ച് പ്രധാനമന്ത്രിക്ക് എത്തിക്കും. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം നാടരാജൻ, ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറിമാരായ ഷീബുരാജ്കൃഷ്ണ, ആലംപെറ്റ ശ്രീകുമാർ, രാജേഷ്‌, രാമേശ്വരം ഹരി, ശിവപ്രസാദ്, ജയ തുടങ്ങിയവർ പങ്കെടുത്തു.