പോത്തൻകോട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെമ്പായം ഗ്രാമ പഞ്ചായത്ത് സ്വരൂപിച്ച രണ്ടാംഘട്ട ഫണ്ട് ഏറ്റുവാങ്ങലും പഞ്ചായത്തിൽ പുതുതായി സജ്ജീകരിച്ച ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. സി.ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജു, മുൻ എം.എൽ.എ. മാങ്കോട് രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബീവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലജ, പഞ്ചായത്ത് അംഗം തേക്കട അനിൽ, സെക്രട്ടറി റഫീഖ് എന്നിവർ സംസാരിച്ചു. 2018-19 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളായ ഭിന്നശേഷിക്കാർക്കുള്ള പെട്ടിക്കട വിതരണം, വയോജനങ്ങൾക്ക് കട്ടിൽ, ഹരിത കർമ്മസേനകൾക്ക് യൂണിഫോം, ഐ.ഡി കാർഡ് വിതരണം, കാർഷിക കർമ്മസേന യൂണിഫോം, അംഗൻവാടികൾക്ക് ഫർണിച്ചർ തുടങ്ങിയവയുടെ വിതരണം സി.ദിവാകരൻ എം.എൽ.എ നിർവഹിച്ചു.