p-s-sreedharan-pillai-bjp
p s sreedharan pillai bjp

തിരുവനന്തപുരം: എൻ.എസ്.എസിനോടുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം ധാർഷ്‌ട്യവും ധിക്കാരവും നിറഞ്ഞതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസി‌ഡന്റ് പി.എസ്. ശ്രീധരൻപിള്ള.

ചർച്ചയ്‌ക്കുള്ള ക്ഷണം സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള സ്വാതന്ത്ര്യം എൻ.എസ്.എസിന് ഉണ്ടെന്ന് അംഗീകരിക്കാനുള്ള മര്യാദ സി.പി.എം നേതൃത്വം കാണിക്കണം. അതിനു പകരം മൂന്നാംകിട രാഷ്ട്രീയക്കാരന്റെ ഭാഷയിൽ പ്രതികരിക്കുന്നത് ശരിയല്ല. രാഷ്ട്രീയ നേട്ടങ്ങൾക്ക് സാമുദായിക സംഘടനകളുടെയും നേതാക്കളുടെയും പിന്തുണ തേടിയിട്ടുള്ള പാരമ്പര്യം സി.പി.എമ്മിനുണ്ട്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയത് എൻ.എസ്.എസിന്റെ പിന്തുണയോടെയാണെന്ന് സഖാക്കൾ മറന്നു പോകരുത്. തലസ്ഥാനത്തെ ഒരു സി.പി.എം നേതാവിന്റെ കാലൊടിഞ്ഞത് പെരുന്നയിലെ പടി കയറുമ്പോഴായിരുന്നെന്ന് ശ്രീധരൻപിള്ള പരിഹസിച്ചു.