1

വിഴിഞ്ഞം: സ്കൂട്ടറിന്റെ ഹാൻഡിലിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. വെങ്ങാനൂർ പനങ്ങോട്ട് വച്ചുണ്ടായ അപകടത്തിൽ മന്നോട്ടുകോണം ചരുവിള ശ്രീനിലയത്തിൽ കുഞ്ഞുമോൾ (36) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ന് ആണ് സംഭവം. മക്കളെ പൂങ്കുളത്തുള്ള കുടുംബ വീട്ടിൽ ആക്കിയ ശേഷം വീട്ടിലേക്ക് മടങ്ങി വരവേ വെങ്ങാനൂരിൽ നിന്നും കിഴക്കേക്കോട്ടയിലേക്ക് പോയ ബസാണ് ഇടിച്ചതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. റോഡിൽ വീണ് പരുക്കേറ്റ കുഞ്ഞുമോളെ ആദ്യം വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞുമോളുടെ തലയ്ക്കാണ് പരിക്കേറ്റത്. ചാവടിനടയിലെ മാർജിൻ ഫ്രീ ഷോപ്പ് ജീവനക്കാരിയായിരുന്നു. തയ്യൽ തൊഴിലാളിയായ ശ്രീകുമാറാണ് ഭർത്താവ് .മക്കൾ: രേഷ്മ, ഹരിചന്ദന. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.