kerala-university

പരീക്ഷാതീയതി

ഫെബ്രുവരി 18ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.ബി.എ (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി - ക്യാപിറ്റൽ മാർക്കറ്റ് & ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പരീക്ഷ 28 ന് നടത്തും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

പരീക്ഷ മാറ്റി

25ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് & സ്‌കൾപ്പ്ച്ചർ) പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ടൈംടേബിൾ

ഒന്നാം വർഷം, നാലാം വർഷ ബി.എഫ്.എ പരീക്ഷകൾ യഥാക്രമം മാർച്ച് 13, മാർച്ച് 1തീയതികളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാകേന്ദ്രം

27ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ തുടങ്ങിയുളള എല്ലാ എം.ബി.എ പരീക്ഷകൾക്കും സി.ഇ.ടി തിരുവനന്തപുരം അപേക്ഷിച്ച വിദ്യാർത്ഥികൾ ഐ.എം.കെ കാര്യവട്ടത്തും, ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ്, ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റിയൂട്ട്, കൊല്ലം അപേക്ഷിച്ച വിദ്യാർത്ഥികൾ യു.ഐ.എം മുണ്ടക്കലും, ലൂർദ് മാതാ കോളേജ്, കുറ്റിച്ചൽ അപേക്ഷിച്ചവർ കിക്മ നെയ്യാർഡാമിലും, മോഹൻദാസ് കോളേജ് ഒഫ് എൻജിനീയറിംഗ്, നെടുമങ്ങാട് അപേക്ഷിച്ചവർ യു.ഐ.എം പൂജപ്പുരയിലും, രാജധാനി ഇൻസ്റ്റിറ്റിയൂട്ട് ഒഫ് എൻജിനീയറിംഗ് അപേക്ഷിച്ചവർ യു.ഐ.എം വർക്കലയിലും, എസ്.എൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി, അടൂർ അപേക്ഷിച്ചവർ യു.ഐ.എം ഏഴംകുളത്തും പരീക്ഷ എഴുതേണ്ടതാണ്. ഹാൾടിക്കറ്റുകൾ വിദ്യർത്ഥികൾ കോഴ്സ് പഠിച്ച കോളേജിൽ നിന്നും കൈപ്പറ്റേണ്ടതാണ്.


പരീക്ഷാഫലം

ഒക്‌ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.കോം പരീക്ഷാഫലം വെബ്‌സൈറ്റിൽ.

തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം കാഞ്ഞിരംകുളം കെ.എൻ.എം ഗവ.കോളേജ്, കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജ്, സി.എ.സി.ഇ.ഇ കേന്ദ്രം എന്നിവിടങ്ങളിൽ നടത്തിയ സി.എൽ.ഐ.എസ്.സി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. ദീപ എസ് (രജി.നം 12091) ഒന്നാം റാങ്ക് നേടി

ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താം

ബി.ടെക് ഡിഗ്രി കോഴ്സ് (2013 അഡ്മിഷൻ) അഞ്ച് വർഷം പൂർത്തിയാക്കിയ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് ഈവൻ (even) സെമസ്റ്ററുകളുടെ ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താൻ അപേക്ഷ നൽകുന്നതിനുളള അവസാന തീയതി മാർച്ച് 6 വരെ ദീർഘിപ്പിച്ചു.

2013 അഡ്മിഷൻ പാർട്ട് ടൈം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം 700 രൂപ ഫീസ് ഓരോ സെമസ്റ്ററിലും അടയ്‌ക്കേണ്ടതാണ്. അപേഷയുടെ പകർപ്പും വിശദവിവരങ്ങളും വെബ്‌സൈറ്റിൽ. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.

അദാലത്ത്

ബഹു.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം 2019 ഫെബ്രുവരി 26 ന് രാവിലെ 10 മണിയ്ക്ക് സെനറ്റ് ഹൗസ് കാമ്പസിൽ അദാലത്ത് നടത്തുന്നു. അദാലത്തിലേയ്ക്ക് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പ്രിൻസിപ്പൽമാർ, മാനേജർമാർ എന്നിവരിൽ നിന്നും ഓൺലൈനായി അപേക്ഷകൾ സ്വീകരിച്ചുവരുന്നു. അപേക്ഷകൾ ഓൺലൈനായി 25 ന് വൈകുന്നേരം 5 മണി വരെ
സമർപ്പിക്കാവുന്നതാണ്. ബന്ധപ്പെട്ട എല്ലാവർക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. അദാലത്തിനായി ഓൺലൈനിലൂടെ പരാതികൾ സമർപ്പിച്ച അപേക്ഷകർ 26-ാം തീയതി രാവിലെ 9.30 മണിക്ക് സെനറ്റ് ഹൗസ് ക്യമ്പസ്, പാളയത്ത് ഹാജരാകേണ്ടതാണ്.


ഐഡിയ ഡേ

സർവകലാശാലയുടെ ടെക്‌നോളജി ബിസിനസ് സ്റ്റാർട്ടപ്പ് സെന്ററും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി ആശയദിനം (ഐഡിയ ഡേ) ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും നൂതന ആശയങ്ങൾ ശേഖരിക്കുകയും അവയെ സ്റ്റാർട്ടപ്പ് എന്ന രൂപത്തിൽ നടപ്പിലാക്കാനുള്ള സാധ്യത പരിശോധിക്കുകയുമായിരിക്കും ലക്ഷ്യം. കോളേജ്/സർവകലാശാല പഠന വിഭാഗം വിദ്യാർത്ഥികൾ/ഗവേഷകർ എന്നിവരിൽ നിന്ന് ഇത്തരത്തിലുള്ള ആശയങ്ങൾ ക്ഷണിച്ചുകൊള്ളുന്നു. ആശയങ്ങൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2019 മാർച്ച് 3.
ആശയങ്ങൾസമർപ്പിക്കുന്നതിനുള്ളലിങ്ക്:https://docs.google.com/forms/d/e/1FAIpQLSeBB4jOyS0r_wp-ejXW0Di7sFJ8Qmw2N4OUuTNuDKMvqzfhGw/viewform?vc=0&c=0&w=1


ശാസ്ത്ര ദിന പരിപാടി

ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഐ.ക്യു.എ.സി വിവിധ പഠന വകുപ്പുകളിൽ പ്രദർശനങ്ങൾ, ശാസ്ത്ര സമ്മേളനങ്ങൾ, പൊതു പ്രഭാഷണങ്ങൾ മുതലായവ സംഘടിപ്പിച്ചു വരുന്നു. സർവകലാശാല കേന്ദ്രമാക്കി പൊതു ശാസ്ത്ര ദിന പരിപാടി 2019 ഫെബ്രുവരി 27 ന് സെമിനാർ ഹാൾ, അക്വാട്ടിക് ബയോളജിയിൽ വെച്ച് ശ്രീ.എം.സി ദത്തൻ, ശാസ്ത്ര ഉപദേഷ്ടാവ്, കേരള സർക്കാർ നൽകുന്ന മുഖ്യ പ്രഭാഷണത്തോടെ ആരംഭിക്കുന്നു. സമ്മേളനത്തിൽ ഒപ്ടിക്സ് ഫോർ ഫോർത്ത് ഇൻഡസ്ട്രിയൽ റെവല്യൂഷൻ എന്ന വിഷയത്തിൽ ഡോ.മുരുകേശൻ വടക്കേ മതം, എനർജി മിക്സ് ഫോർ ദി കമ്മിംഗ് ഡിക്കേഡ്സ് എന്ന വിഷയത്തിൽ ഡോ. ജതിൻ രത്ത് എന്നിവർ പ്രഭാഷണം നടത്തുന്നു. പ്രസ്തുത സമ്മേളനത്തിൽ ബഹു.വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള ആമുഖ പ്രഭാഷണം നടത്തുകയും ഡോ.എസ്.നസീബ്, സിൻഡിക്കേറ്റ് അംഗം, ഡോ.ആനി എബ്രഹാം, റിസർച്ച് ഡയറക്ടർ, ഡോ. ഗബ്രിയേൽ സൈമൺ തട്ടിൽ, ഡയറക്ടർ, ഐ.ക്യു.എ.സി ഡോ.എ. ബിജു കുമാർ, ഡീൻ, ഫാക്കൽറ്റി ഓഫ് സയൻസ് എന്നിവർ സംസാരിക്കുന്നു.ശാസ്ത്ര ദിനത്തോട് അനുബന്ധിച്ച് പഠന വകുപ്പുകളിൽ ഗവേഷകർ അവതരിപ്പിക്കുന്ന മൂന്ന് മിനിറ്റ് വീതം ഉള്ള ഗവേഷണ വിഷയത്തെക്കുറിച്ചുള്ള അവതരണം, പോപ്പുലർ സയൻസസ് റൈറ്റിംഗ് എന്ന വിഷയത്തെ കുറിച്ചുള്ള ശിൽപ്പശാല, ഗവേഷണ ലബോറട്ടറികളുടെ പ്രദർശനം, പഠന ഗവേഷണ കേന്ദ്രങ്ങളിലെ ഗവേഷണ പ്രബന്ധങ്ങൾ, ഗവേഷണ ഫലങ്ങൾ വ്യക്തമാക്കുന്ന ഓപ്പൺ ഹൗസ് തുടങ്ങിയവ സംഘടിപ്പിക്കുന്നു.


തിരുവനന്തപുരം.
23.02.2019
പബ്ലിക്റിലേഷൻസ്ഓഫീസർ

e-mail: ku.release@gmail.com website: www.keralauniversity.ac.in
University information is available on 0471-2305994, 155300 (BSNL Land line), 0471-155300 (from mobile) 0471-2115054 and 0471-2115098