05

പോത്തൻകോട്: യുവാക്കളിൽ മാനസികോർജ്ജം നിറച്ച് ശാന്തിഗിരി യൂത്ത് സമ്മിറ്റ് 2019. ശാന്തിഗിരി പൂജിതപീഠം സമർ പ്പണാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി യു.കെ.കോവെൻട്രി സർവകലാശാലാ അസോ. പ്രൊ വൈസ്ചാൻസിലർ ആൻഡ്രൂ ടർണർ ഉദ്ഘാടനം ചെയ്തു. ശരിയായ കാഴ്ചപ്പാടിലൂടെയും മനോഭാവത്തിലൂടെയും സ്വയം ശക്തിയാർജ്ജിച്ച് നേതൃത്വം ഏറ്റെടുക്കാൻ യുവതലമുറയ്‌ക്കു കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിംഗ് ആൻഡ് ഡവലപ്മെന്റ് സംഘടിപ്പിച്ച ചടങ്ങിൽ കൊച്ചിൻ നേവൽ സ്റ്റേഷൻ കമാൻഡർ ജി. പ്രകാശ്, ഐ.ജി. പി.വിജയൻ, ഒമാൻ മീഡിൽ ഈസ്റ്റ് കോളേജ് ഡീൻ ഡോ.ജി.ആർ. കിരൺ,​ സ്വാമി ഗുരുനന്ദ്, സ്വാമി സായൂജ്യനാഥ്, സ്വാമി ഗുരുസവിധ്, സ്വാമി ജനതീർത്ഥൻ, സ്വാമി ജനനന്മ, സ്വാമി അർച്ചിത്, സ്വാമി ജ്ഞാനദത്തൻ, ജനനി രമ്യപ്രഭ, ജനനി പ്രാർഥന, ജനനി രേണുരൂപ, എം.പി.പ്രമോദ് തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ ക്യാപ്‌ഷൻ:

ശാന്തിഗിരി പൂജിതപീഠം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന യൂത്ത് സമ്മിറ്റ് -2019 യു.കെ. കോവെൻട്രി സർവകലാശാലാ അസോ. പ്രൊ വൈസ്ചാൻസലർ ആൻഡ്രൂ ടർണർ ഉദ്ഘാടനം ചെയ്യുന്നു. കമാൻഡർ ജി. പ്രകാശ്, ഐ.ജി. പി.വിജയൻ,ഡോ.ജി.ആർ. കിരൺ ,സ്വാമി ഗുരുനന്ദ്, സ്വാമി സായൂജ്യനാഥ്, സ്വാമി ഗുരുസവിധ്, സ്വാമി ജനതീർത്ഥൻ, സ്വാമി ജനനന്മ, സ്വാമി അർച്ചിത്, സ്വാമി ജ്ഞാനദത്തൻ, ജനനി രമ്യപ്രഭ, ജനനി പ്രാർഥന, ജനനി രേണുരൂപ, എം.പി.പ്രമോദ് തുടങ്ങിയവർ സമീപം.