ambulance

ചിറയിൻകീഴ്: ചിറയിൻകീഴ് പഞ്ചായത്തിന്റെ കീഴിലുള്ള പെരുമാതുറ പി.എച്ച്.സിക്ക് അനുവദിച്ച സാന്ത്വന പരിചരണ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം അഡ്വ. എ. സമ്പത്ത് എം.പി നിർവഹിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് ആംബുലൻസ് വാങ്ങിയത്. 750 രൂപ നിരക്കിൽ വാടക വണ്ടിയിലാണ് രോഗികളുടെ വീടുകളിൽ ഡോക്ടർമാരും പാലിയേറ്റീവ് കെയർ നേഴ്സുമാരും ആശാ വർക്കർമാരും സന്ദർശനം നടത്തിയിരുന്നത്. പാലിയേറ്റീവ് കെയർ ആംബുലൻസ് വന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.

ഇതിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ .ഷൈലജാബീഗം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. കനകദാസ്, ബ്ലോക്ക് പഞ്ചായത്തംഗം എസ്. സിന്ധു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.മ ണികണ്ഠൻ, എൻ. നസീഹ, സി.പി.എം ലോക്കൽ സെക്രട്ടറി പി. മുരളി, ജെ. ജോഷിബായ്, ഇ.എം. മുസ്തഫ, അഡ്വ. നിസാർ, ജയൻ, നാസർ ഉസ്മാൻ, ഖലീൽ, എ.എസ്. ഫൈസൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. സരിത സ്വാഗതവും പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. അർനോൾഡ് ദീപക് നന്ദിയും പറഞ്ഞു.