parassala

പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം ദേശീയ ശ്രദ്ധയാകർഷിക്കുന്ന തീർത്ഥാടന കേന്ദ്രമായി മാറുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. രണ്ടാമത് അതിരുദ്ര മഹായജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന യുവജന സംഗമം ഉദ്ഘടാനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളെയും ആചാര്യങ്ങളെയും തകർക്കുന്ന നടപടികളിൽ നിന്നും ഭരണാധികാരികൾ പിന്തിരിയണമെന്നും ക്ഷേത്രങ്ങൾ വിശ്വാസികളുടെതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.കെ. ഹരികുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. രഞ്ജിത്ത് ചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എസ്. നുസൂർ, പബ്ലിസിറ്റി കൺവീനർ കെ.പി. മോഹൻകുമാർ എന്നിവർ സംസാരിച്ചു.