തിരുവനന്തപുരം : കരകുളത്തിനടുത്ത് ഏണിക്കരവച്ച് കഴിഞ്ഞ 20 ന് മോട്ടോർ ബൈക്കിൽ കാറിടിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന
കരിമഠം കോളനി ഹൗസ് നമ്പർ 67 ൽ സുലൈമാന്റെ മകൻ മുഹമ്മദ് ബാബു (അലി, 29) മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ഒാട്ടോറിക്ഷാ ഡ്രൈവറായിരുന്നു. സുഹൃത്ത് ഷാനി ( 30 ) നെ വാളിക്കോട്ടെ വീട്ടിൽ കൊണ്ടുവിടാൻ പോകവേ രാത്രിയിലായിരുന്നു അപകടം. ഷാൻ ഇപ്പോഴും ആശുപത്രിയിലാണ്. മുഹമ്മദ് ബാബുവിന്റെ ഉമ്മ: നസീമ ബീവി. ഭാര്യ: ജാസ്‌മിൻ. സഹോദരങ്ങൾ: ഷീബ, ഷീജ, നസീബ്, ഷഫീക്. ഫോൺ: 8139821828.