കിളിമാനൂർ:സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വിമുക്തി മിഷന്റെയും കിളിമാനൂർ എക്‌സൈസിന്റെയും സംയുക്താഭിമുക്യത്തിൽ കിളിമാനൂർ ഷാർജ ടവർ ഇൻഡോർ ഓഡിറ്റോറിയത്തിൽ വച്ചു അന്തർ ജില്ലാ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഷട്ടിൽ ബാറ്റ്മിന്റൺ മത്സരം നടത്തി. തിരുവനന്തപുരം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഉബൈദ് മുഹമ്മദ്, കിളിമാനൂർ എക്‌സൈസ് ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെയും സാന്യധ്യത്തിൽ ബി.സത്യൻ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, വൈസ് പ്രസിഡന്റ് രാജേന്ദ്രൻ, ആറ്റിങ്ങൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ്, വാർഡ് മെമ്പർ ധരളിക എന്നിവർ ആശംസയർപ്പിച്ചു. പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു. കിളിമാനൂരിൽ എക്‌സൈസ് ഓഫീസിനു സ്വന്തമായി ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾ നടന്നു വരികെയാണെന്നും വരുന്ന സാമ്പത്തിക വർഷത്തിൽ തന്നെ നടപ്പിലാകും എന്നും എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു. ചടങ്ങിൽ വച്ച് എക്‌സൈസ് ജില്ലാ കായികമേളയിൽ ഷട്ടിൽ ബാന്റ്‌മിന്റൺ ടൂണമെന്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കിളിമാനൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ ജെസ്സി മിനുവിന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ട്രോഫി നൽകി.