കിളിമാനൂർ: കേരളാ പൊലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിളിമാനൂർ രാജാ രവിവർമ്മാ കമ്യൂണിറ്റി ഹാളിൽ 'കേരളവും സ്ത്രീപക്ഷ പൊലീസും' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. സെമിനാർ എ.ഡി.ജി.പി ബി. സന്ധ്യ ഉദ്ഘാടനം ചെയ്തു. പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് ബി. ഹരിലാൽ അദ്ധ്യക്ഷനായി. റൂറൽ ജില്ലാ പൊലീസ് മേധാവി ബി. അശോകൻ മുഖ്യ പ്രഭാഷകനായി. ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി. അനിൽകുമാർ, ജില്ലാപഞ്ചായത്തംഗം ഡി. സ്മിത, പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, കെ.പി.എ സംസ്ഥാന പ്രസിഡന്റ് ടി.എസ്. ബൈജു, കെ.പി.ഒ.എ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റ് എസ്. ഷാജി, കിളിമാനൂർ എസ്.എച്ച്.ഒ.പി അനിൽകുമാർ, കെ.പി.എ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ആർ.കെ. ജ്യോതിഷ്, രേഖാ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെ.പി.എ തിരുവനന്തപുരം റൂറൽ ജില്ലാ സെക്രട്ടറി ജി. കിഷോർകുമാർ സ്വാഗതവും രേഖ ആർ.എസ് നാഥ് നന്ദിയും പറഞ്ഞു. സെമിനാറിന്റെ ഭാഗമായി ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളേജ് തലത്തിലെ പെൺകുട്ടികൾക്കായി സെൽഫ് ഡിഫൻസ് ഡെമോൺസ്ട്രേഷൻ ക്ലാസും നടന്നു.