alphons-kannanthanam

തിരുവനന്തപുരം: കേരളത്തിൽ ജോലി ചെയ്യുന്നതെല്ലാം ബംഗാളികളാണെന്നും അതുകൊണ്ട് രാവിലെ മുതൽ മൊബൈലെടുത്ത് മറ്റുള്ളവരെ എങ്ങനെ 'വധിക്കാ'മെന്നാണ് മലയാളികൾ ചിന്തിക്കുന്നതെന്നും കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. കേന്ദ്രത്തിന്റെ പണം ഉപയോഗിച്ച് സംസ്ഥാന സർക്കാർ വാഗമണിലുണ്ടാക്കിയ റോപ് വേ തകർന്ന് അപകടമുണ്ടായതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും കണ്ണന്താനം മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.