ന്യൂഡൽഹി : ഇന്ത്യൻ കൗമാര താരം സൗരഭ് ചൗധരി ന്യൂഡൽഹിയിൽ നടക്കുന്ന ഐ.എസ്.എസ്.എഫ് ഷൂട്ടിംഗ് ലോകകപ്പിൽ ലോക റെക്കാഡ് കുറിച്ച് സ്വർണം സ്വർന്തമാക്കി. 16 കാരനായ സൗരഭ് 10 മീറ്റർ എയർ പിസ്റ്റളിൽ ടോക്കിയോ ഒളിമ്പിക്സിനുള്ള യോഗ്യതയും നേടി. ഒളിമ്പിക് യോഗ്യത കരസ്ഥമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് സൗരഭ്.
ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡൽ ജേതാവായ സൗരഭ് 245 പോയിന്റ് നേടിയാണ് സ്വർണത്തിലെത്തിയത്. വെള്ളി നേടിയ സെർബിയൻ താരം ഡാമി മികേചിന് 239.3 പോയിന്റെ നേടാനായുള്ളൂ. കഴിഞ്ഞദിവസം ഇന്ത്യൻ വനിതാ താരം അപൂർവി ചന്ദേല 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ റെക്കാഡോടെ സ്വർണം നേടിയിരുന്നു.