ന്യൂഡൽഹി : ഇന്നലെ ന്യൂഡൽഹി മാരത്തോണിൽ ആയിരത്തിലധികം പേർക്കൊപ്പം പങ്കെടുത്ത സച്ചിൻ ടെൻഡുൽക്കർ ഉദ്ഘാടനവേദിയിൽ പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബി.ആർ.പി.എഫ് ജവാൻമാരുടെ കുടുംബങ്ങളെ സഹായിക്കാനായി പുഷ്‌അപ്പ് ചലഞ്ചും നടത്തി. 10 തവണയാണ് സച്ചിൻ പുഷ്അപ്പ് നടത്തിയത്. 15 ലക്ഷം രൂപ സഹായനിധിയിലേക്ക് കൈമാറി.