ന്യൂഡൽഹി : ദേശീയ റെസ്ലിംഗ് ഫെഡറേഷന്റെ സെക്രട്ടറിയായി തിരുവനന്തപുരം സ്വദേശി വി.എൻ. പ്രസൂദ് വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക് ദേശീയ കായിക ഫെഡറേഷനുകളിൽ നിലവിൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഏക മലയാളിയാണ്.
കഴിഞ്ഞ നാലുവർഷമായി റെസ്ലിംഗ് ഫെഡറേഷന്റെ സെക്രട്ടറി ജനറലായി തുടരുന്ന പ്രസൂദ് മുൻ ദേശീയ ഗുസ്തി താരവും അന്താരാഷ്ട്ര റഫറിയുമാണ്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സംസ്ഥാന റെസ്ലിംഗ് അസോസിയേഷന്റെ പ്രസിഡന്റുമാണ്. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.
കേരള സ്റ്റേറ്റ് റെസ്ലിംഗ് അസോസിയേഷൻ സെക്രട്ടറിയായ അനിൽ വാസനെ ദേശീയ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു.