english-premiere-league-f
english premiere league

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇന്നലെ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. മത്സരത്തിൽ ഭൂരിഭാഗം സമയവും പന്ത് ലിവർപൂളിന്റെ കൈവശമായിരുന്നുവെങ്കിലും ഗോളടിക്കാൻ അവർക്ക് കഴിഞ്ഞില്ല. അവസാന നിമിഷത്തിൽ പോലും കിട്ടിയ ചാൻസ് മുതലാക്കാൻ മാഞ്ചസ്റ്ററിനും കഴിഞ്ഞില്ല.

അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ആഴ്സനൽ എതിരല്ലാത്ത രണ്ട് ഗോളുകൾക്ക് സതാംപ്ടണിനെ കീഴടക്കി. ആറാം മിനിട്ടിൽ ലക്കാസ്റ്റെയും 17-ാം മിനിട്ടിൽ മിഖിത്‌ രായനുമാണ് ആഴ്സനലിന് വേണ്ടി സ്കോർ ചെയ്തത്.