karamana-accident-reason

നേമം: നാടെങ്ങും റോഡ് നവീകരണം പുരേഗമിക്കുമ്പോഴും റോഡിൽ ആപകടങ്ങളുടെ എണ്ണവും പെരുകുകയാണ്. ലൈൻ ട്രാഫിക്കിന്റെ അവബോധം കാരണമാണ് പല അപകടങ്ങളും നടക്കുന്നത്. കാരോട് ബൈപ്പാസിന്റെ നിർമ്മാണം അവസാന ഘട്ടത്തോടടുക്കുമ്പോൾ ആധുനിക രീതിയിൽ നിർമ്മിച്ച കരമന- പ്രാവച്ചമ്പലം ദേശിയപാതയിൽ സംഭവിക്കുന്ന അപകടങ്ങളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. ഈ സാഹചര്യത്തിൽ പുത്തൻ റോഡുകളിലൂടെ സഞ്ചരിക്കുന്നവരെ ഇടതുവശം ചേർന്ന് പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവാൻമാരാക്കേണ്ടതുണ്ട്. ഡ്രൈവർമാർ റോഡിന്റെ ഇടതുവശം ചേർന്ന് പോകാൻ മടിക്കുന്നതാണ് അപകടങ്ങൾ പതിവാകുന്നതിന് പ്രധാന കാരണം അടിയന്തര ഘട്ടത്തിൽ വാഹനങ്ങൾ ഒതുക്കുന്നതിന് വേണ്ടി വെള്ള വരയിട്ട് കാരേജ് വേയിൽ നിന്നു വേർതിരിച്ച് ഫുട്പാത്ത് വരെ 3.1 മീറ്റർ പേവ്ഡ് ഷോൾഡറുണ്ട്. എന്നാൻ ഇവിടെ വാഹനങ്ങൾ പാർക്കുചെയ്യുന്നതു കാരണം റോഡിന്റെ വീതി കുറയുകയാണ്. ഇതുകാരണം ഓരോ വശത്തും 7.5 മീറ്റർ മാത്രമുള്ള കാരേജ് വേയിലൂടെ ഞെരുങ്ങിവേണം വാഹനങ്ങൾ സഞ്ചരിക്കാൻ. കൈമനത്തും കരമനയിലും ഉണ്ടായ അപകടങ്ങളും ഇരുചക്രവാഹനത്തെ ബസ് മറികടക്കുന്നതിനിടെയാണ്. ഇരുചക്രവാഹനത്തിൽ പിൻ സീറ്റിൽ ഇരിക്കുന്ന സ്ത്രീ ഇടതുവശം ചരിഞ്ഞിരിക്കുകയാണെങ്കിൽ ഓടിക്കുന്ന വാഹനവും യാത്രക്കാരും ഇടതുവശത്തേക്ക് ചരിയുകയും പിന്നിലിരിക്കുന്ന സ്ത്രീ ബസിനടിയിൽ പെടുകയും ചെയ്യും.