sarath-

മുംബയ്: സച്ചിൻ ക്രിക്കറ്റ് കരിയർ തന്നെ തുടങ്ങിയത് തന്നെ പാകിസ്താനെ തോൽപിച്ചു കൊണ്ടായിരുന്നുവെന്ന് ഓർക്കണമെന്ന് എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാർ. ലോകകപ്പിൽ പാകിസ്താനെതിരെയുള്ള മത്സരം ഇന്ത്യ ബഹിഷ്‌കരിച്ച് അവർക്ക് രണ്ട് പോയിന്റ് വെറുതെ നൽകാതെ അവരെ കളിച്ച്‌ തോൽപികുന്നത് കാണാനാണ് തന്റെ ആഗ്രഹമെന്ന സച്ചിന്റെ അഭിപ്രായപ്രകടനത്തെ വിമർശിച്ചവർക്ക് മറുപടിയായാണ് പവാറിന്റെ പ്രസ്താവന.

മഹാരാഷ്ട്രയിലെ പർലിയിൽ കോൺഗ്രസും എൻ.സി.പിയും സംയുക്തമായി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പവാർ. വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കിയ സച്ചിനും ഗാവസ്‌കറും ഇന്ത്യ പാകിസ്താനെ തോൽപിച്ച് ലോകകപ്പ് നേടും എന്ന് വിശ്വസിക്കുന്നവരാണ്. എന്നാൽ പാകിസ്താനെ പിന്തുണക്കുന്നു എന്ന് ആരോപിച്ച് സച്ചിൻ മാത്രം വിമർശിക്കപ്പെടുകയാണെന്നും പവാർ പറഞ്ഞു. അതേസമയം, ബഹിഷ്കരണ ആവശ്യത്തെ പിന്തുണയ്ക്കാത്തതിന് സച്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ തുടരുകയാണ്.