വിഴിഞ്ഞം: കടൽ തീരത്തെ മണൽ ചാക്കുകളിലാക്കി കടത്തുന്ന സംഘത്തിലെ ഒരാളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. മുല്ലൂർ തോട്ടം സൂര്യാലയത്തിൽ ചന്ദ്രനാണ് അറസ്റ്റിലായത്. കടലിലെ മണൽ ചാക്കിൽ ശേഖരിച്ച് ആവശ്യക്കാർക്ക് രാത്രി എത്തിച്ചു കൊടുക്കുന്ന ഈ സംഘത്തിൽ 10 പേരുണ്ട്. ഇയാൾ സ്കൂൾ ബസ് ഡ്രൈവറാണ്. വിഴിഞ്ഞം എസ്.ഐ.ഗോപകുമാറും സംഘവുമാണ് പ്രതിയെ പിടിച്ചത്.