ആറ്റിങ്ങൽ: ഇന്നലെ വൈകീട്ട് 5ന് ആറ്റിങ്ങൽ ടി.ബി.ജംഗ്ഷനിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ബാലരാമപുരം അന്തിയൂർ പത്തൻവിളാകത്ത് വീട്ടിൽ ശ്രീകുമാറാണ് (42) മരിച്ചത്. ബൈക്കോടിച്ചിരുന്ന സുഹൃത്ത് അരുൺവർമ്മ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ശ്രീകുമാറും സുഹൃത്തും. അപകടം നടന്നയുടൻ തന്നെ ഇവരെ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് വിദ്ധഗ്ദ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ശ്രീകുമാർ മരിച്ചത്. ശശിധരൻ-വസന്ത ദമ്പതികളുടെ മകനാണ്.ഷീനയാണ് ഭാര്യ പ്രിജീഷ് മകനാണ്. ആറ്രിങ്ങൽ പൊലീസ് കേസെടുത്തു.