തിരുവനന്തപുരം: കാസർകോട് പെരിയ സ്കൂളിലെ കുട്ടികൾക്ക് എച്ച് 1 എൻ1 ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഒരു പ്രത്യേക മെഡിക്കൽ സംഘത്തെ കാസർകോട്ട് അയച്ചിട്ടുണ്ടെന്ന് മന്ത്രി കെ. കെ. ശൈലജ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
ഹോസ്റ്റലിൽ തന്നെ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. ഈ ക്യാമ്പിൽ 24 മണിക്കൂറും മെഡിക്കൽ സംഘത്തിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള നടപടികളെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗം ഭേദമാകുന്നതുവരെ ഈ ക്യാമ്പ് തുടരുമെന്നും മന്ത്രി പറഞ്ഞു.