കിളിമാനൂർ: ഗുജറാത്ത് സംസ്ഥാന സർക്കാരിന്റെ 2017-18 വർഷത്തെ ശ്രാം ഭൂഷൺ അവാർഡിന് ഐ.എഫ്.എഫ്.സി.ഒ കാണ്ട്‌ല യൂണിറ്റിലെ മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് മാനേജർ എച്ച്. സൂരജ് അർഹനായി. ഗാന്ധി നഗറിൽ നടന്ന ചടങ്ങിൽ വച്ച് ക്യാഷ് അവാർഡും പ്രശസ്തി പത്രവും ട്രോഫിയും ഗുജറാത്ത് വ്യവസായ വകുപ്പ് സെക്രട്ടറിയിൽ നിന്നും സൂരജ് ഏറ്റുവാങ്ങി. കിളിമാനൂർ പോങ്ങനാട് മിഥിലയിൽ റിട്ട. അധ്യാപകൻ ബേബി ഹരീന്ദ്രദാസിന്റെ മകനാണ്.