murali-gopi

തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ (ജേക്കബ് ) സാംസ്‌കാരിക വിഭാഗമായ കേരള കലാസംസ്‌കാരിക വേദി ഏർപ്പെടുത്തിയ രണ്ടാമത് കലാജ്യോതി പുരസ്‌കാരത്തിന് യുവനടനും തിരക്കഥാകൃത്തുമായ മുരളി ഗോപി അർഹനായി. പതിനായിരത്തിയൊന്ന് രൂപയും ശില്‌പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മാർച്ച് രണ്ടാം വാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആർ. പ്രമോദ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വർക്കിംഗ് പ്രസിഡന്റ് കൊട്ടാരക്കര ആർ. ബാലകൃഷ്ണപിള്ള, ജോ പാലസ് റിസർച്ച് ഫൗണ്ടേഷൻ ഡയറക്‌ടർ ഡോ. ജോ ജോൺ എന്നിവരും പങ്കെടുത്തു.