ആറ്റിങ്ങൽ: അവനവഞ്ചേരി സ്നേഹ റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ സ്ഥാപിച്ച സുരക്ഷാ കാമറ പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് കെ. പ്രസന്നബാബുവിന്റെ അദ്ധ്യക്ഷ വഹിച്ചു. തിരുവനന്തപുരം റൂറൽ എസ്.പി ബി. അശോകൻ സ്വിച്ചോൺ നിർവഹിച്ചു. കൗൺസിലറായി 25 വർഷം പൂർത്തിയാക്കിയ എം. പ്രദീപിനെ ചടങ്ങിൽ ആദരിച്ചു. ഡി.വൈ.എസ്.പി പി. അനിൽകുമാർ, സി.ഐ ഒ.എ. സുനിൽ, കന്റോൺമെന്റ് സി.ഐ എം. അനിൽകുമാർ, എം. താഹ, വി. ബാബു എന്നിവർ സംസാരിച്ചു. സെക്രട്ടറി ബി.ആർ. പ്രസാദ് നന്ദി പറഞ്ഞു. ഒരു റസിഡന്റ്‌സ് അസോസിയേഷൻ പരിധി പൂർണമായും സുരക്ഷാ കാമറയുടെ കീഴിൽ വരുന്നത് സ്നേഹ റസിഡന്റ്‌സ് അസോസിയേഷനിലാണ്. ഇതോടെ അവനവഞ്ചേരി മുതൽ ടോൾമുക്ക്, ഹൈസ്‌കൂൾ, പോയിന്റ്മുക്ക്, പ്രദേശം പൂർണമായും സുരക്ഷാ കാമറ നിരീക്ഷണത്തിൽ ആകും. ഇതിനായി 18 കാമറകളാണ് സ്ഥാപിച്ചത്.