ezhacheri-ramachandran

 ഡോ. ബി. ഇക്ബാലിനും ഇന്ദുഗോപനും അവാർഡ്

തിരുവനന്തപുരം : ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2018- ലെ പാലാ കെ.എം.മാത്യു പുരസ്കാരം കവി എഴാച്ചേരി രാമചന്ദ്രന്. അംഗുലീമാലൻ എന്ന കവിതാ സമാഹാരത്തിനാണ് 60,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം . കഥ / നോവൽ വിഭാഗത്തിൽ ജി.ആർ. ഇന്ദുഗോപന്റെ 'ദി ലാസ്റ്റ് ഭൂത'വും കവിതാ വിഭാഗത്തിൽ വിനോദ് വൈശാഖിയുടെ 'ഓലപ്പൂക്ക'ളും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. ബി. ഇക്‌ബാൽ രചിച്ച 'പുസ്തകസഞ്ചി' വൈജ്ഞാനിക വിഭാഗത്തിൽ പുരസ്‌കാരം നേടി.

മറ്റ് അവാർഡുകൾ : വിളക്കും വെളിച്ചവും (ശാസ്ത്രം) - ഡോ .അജിത്ത് പ്രഭു, 1857 ലെ ഒരു കഥ (വിവർത്തനം / പുനരാഖ്യാനം) - തുമ്പൂർ ലോഹിതാക്ഷൻ , രംഗകേളി (നാടകം) - ഡി.പാണി , ചെമ്പൈ വൈദ്യനാഥ ഭാഗവതർ (ജീവചരിത്രം) - ശ്രീകല ചിങ്ങോലി , അപ്പുക്കുട്ടനും കട്ടുറുമ്പും (ചിത്രീകരണം) - വി.സജി , നീലക്കുറുക്കൻ (പ്രൊഡക്ഷൻ) - ഡി.സി.ബുക്സ് . അർഹമായ കൃതികൾ ലഭിക്കാത്തതിനാൽ ചിത്രപുസ്‌തക വിഭാഗത്തിൽ അവാർഡ് പ്രഖ്യാപനം ഉണ്ടായില്ല. വാർത്താ സമ്മേളനത്തിൽ ഡയറക്ടർ പള്ളിയറ ശ്രീധരൻ ആണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വിവിധ വിഭാഗങ്ങളിലെ അവാർഡുകൾ. ജി.രാധാകൃഷ്ണൻ, ആർ.മധു എന്നിവരും വാർത്താസമ്മേളത്തിൽ പങ്കെടുത്തു.