മലയിൻകീഴ്: മണപ്പുറം ഗുഡ്ഷെപ്പേർഡ് സ്കൂളിന്റെ 39ാം വാർഷികാഘോഷം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. തോമസ് മാർ യുസിബിയസ് അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനേജ്മെന്റ് എക്സ് പെർട്ട്, ഹ്യൂമെൻ റിസോർഴ്സ് ട്രേയ്നർ ഡോ.ജി. രാജേന്ദ്രൻപിള്ള മണപ്പുറം വാർഡ് അംഗം വി.എസ്. ശ്രീകാന്ത്, മതർ ലിഡിയ ഡി.എം, പ്രിൻസിപ്പാൽ സിസ്റ്റർ ജോബിൻതെരേസ, പി.ടി.എ പ്രസിഡന്റ് ടി.എസ്. ചന്ദ്രൻ എന്നിവർ സംസാരിച്ചു. വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. |
|