sndp

നെയ്യാറ്റിൻകര: സാമ്പത്തിക സംവരണത്തിലൂടെ പിന്നാക്കക്കാർക്ക് ഉണ്ടാകുന്ന വിപത്തുകളെക്കുറിച്ച് ബോദ്ധ്യപ്പെടുത്തുന്നതിനുള്ള എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയന്റെ നേതൃത്വത്തിൽ നടന്ന കള്ളിക്കാട് മേഖലാ സമ്മേളനം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.കള്ളിക്കാട് ശാഖാ ഹാളിൽ യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ,യോഗം ഡയറക്ടർ ബോർഡംഗങ്ങളായ വൈ.എസ് കുമാർ,സി.കെ സുരേഷ് കുമാർ,യൂണിയൻ കൗൺസിലർമാരായ കള്ളിക്കാട് ശ്രീനിവാസൻ,കെ.ഉദയകുമാർ,എസ്.എൽ ബിനു,കുട്ടമല മുകുന്ദൻ,യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം ബ്രജേഷ്,കള്ളിക്കാട് ശാഖാ പ്രസിഡന്റ് സുദർശനൻ എന്നിവർ സംസാരിച്ചു.