നെയ്യാറ്റിൻകര: അരുവിപ്പുറം ശിവലിംഗ പ്രതിഷ്ഠയുടെ 131-ാമത് വാർഷികത്തോടനുബന്ധിച്ച് കേരള നവോത്ഥാനത്തിന് അരുവിപ്പുറം പ്രതിഷ്ഠയുടെ ഇന്നത്തെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനം ഇന്ന് വൈകിട്ട് 7ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.ടി. ജലീൽ മുഖ്യാതിഥിയും ശശി തരൂർ എം.പി വിശിഷ്ടാതിഥിയും ആയിരിക്കും.
സി.കെ. ഹരീന്ദ്രൻ എം.എൽ.എ, ബിജുപ്രഭാകർ, ഡോ. ജാൻസി ജയിംസ്, കെ.ജി. ബാബുരാജ് തുടങ്ങിയവർ
പങ്കെടുക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി
സാന്ദ്രാനന്ദ സ്വാഗതവും സ്വാമി വിശാലാനന്ദ നന്ദിയും പറയും. രാവിലെ മുതൽ നിത്യപൂജകളും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും. മഠത്തുവിളാകം കുടുംബക്കാരുടേതാണ് ഇന്നത്തെ പൂജയും അന്നദാനവും.