dd

നെയ്യാറ്റിൻകര : നായർ സമുദായാചാര്യൻ മന്നത്തു പദ്മനാഭന്റെ 49- ാമത് ചരമവാർഷികം നെയ്യാ​റ്റിൻ കര താലൂക്ക് എൻ. എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ നെയ്യാ​റ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം പ്രത്യേകം തയാറാക്കിയ പന്തലിൽ ആചരിച്ചു . രാവിലെ 6 ന് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണ കുമാർ ഭദ്രദീപം തെളിച്ചു . തുടർന്ന് രാമായണ പാരായണം, ഉപവാസം , പുഷ്പാർച്ചന എന്നിവ നടന്നു . ശശി തരൂർ എം. പി, പി. ഗോപിനാഥൻ നായർ എം.എൽ.എ മാരായ ആൻസലൻ , സി.കെ. ഹരീന്ദ്രൻ ഐ. ബി സതീഷ്,എം.വിൻസെന്റ് തഹസിൽദാർ മോഹന കുമാർ, മുൻ സ്പീക്കർ എൻ. ശക്തൻ , മുൻ എം എൽ എ മാരായ തമ്പാനൂർ രവി , ആർ.സെൽവരാജ് , എ. ടി ജോർജ്, നഗരസഭാ ചെയർപേഴ്‌സൺ ഡബ്ല്യൂ. ആർ . ഹീബ ,വൈസ്‌ചെയർമാൻ കെ.കെ ഷിബു ,അഡ്വ. ജി സുബോധനൻ ഡി.സി.സി. പ്രസിഡന്റ് നെയ്യാ​റ്റിൻകര സനൽ, എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ , വിഷ്ണു പുരം ചന്ദ്രശേഖരൻ , സോളമൻ അലക്‌സ്, കരമന ജയൻ , കൗൺസിലർമാർ, എം.എസ് അനിൽ , എസ്.കെ. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി കെ. രാമചന്ദ്രൻ നായർ , എൻ. എസ്. എസ് ഇൻസ്‌പെക്ടർ എസ്. മഹേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.