ആറ്റിങ്ങൽ: സ്കൂട്ടറിനു പിന്നിൽ സ്വകാര്യ ബസ്സിടിച്ച് യുവാവ് മരിച്ചു. ബാലരാമപുരം അന്തിയൂർ തച്ചൻവിളാകത്തു വീട്ടിൽ ശ്രീകുമാറാണ്( 42) മരണമടഞ്ഞത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ ആറ്റിങ്ങൽ ദേശീയപാതയിൽ ടി.ബി ജംഗ്ഷനു സമീപത്തായിരുന്നു അപകടം. പരിക്കേറ്റ ശ്രീകുമാറിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണമടയുകയായിരുന്നു.
ആട്ടോ ഡ്രൈവറായ ശ്രീകുമാർ കൂട്ടുകാരനായ അരുൺ വർമ്മയോടൊപ്പെ കൊല്ലത്ത് മറ്റൊരു കൂട്ടുകാരനെ കാണാൻ പോയി തിരിച്ചു വരുമ്പോഴാണ് അപകടം . അരുൺ വർമ്മയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ശ്രീകുമാർ പിറകിലിരുന്ന് സഞ്ചരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ശ്രീകുമാറിന് തലയ്ക്കാണ് പരിക്കേറ്റത്. ഷീനയാണ് ഭാര്യ. ഒന്നര വയസ്സുള്ള കുട്ടിയുണ്ട്.