പാറശാല: പാറശാല ഗ്രാമ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ നാമധേയത്തിൽ കീഴത്തോട്ടം വാർഡിലെ കുറുങ്കുട്ടിയിൽ നിർമ്മിച്ച ഇ.കെ. നായനാർ ചിൽഡ്രൻസ് പാർക്കിന്റെ ഉദ്‌ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ. സുകുമാരി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.കെ. ബെൻഡാർവിൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനി ആന്റണി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. സെയ്‌ദാലി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷാസുരേഷ്, ആർ. ബിജു, രാഘവൻ നാടാർ, വാർഡ് മെമ്പർമാരായ എസ്. സുരേന്ദ്രൻ, ക്രിസ്റ്റൽ ഷീബ, കെൻസിലാലി, രാജമ്മ, രാജൻ, അനിത, ലോറൻസ്, നീല, സജിൻ, മിനി വിജയകുമാർ, സെക്രട്ടറി ഡോ.ജി. പ്രീതിനാഥ് തുടങ്ങിയവർ സംസാരിച്ചു.