rath-na

കിളിമാനൂർ:നഗരൂർ ഗ്രാമ പഞ്ചായത്തിലെ മുൻ പ്രസിഡന്റ് എ.ഇബ്രാഹിം കുട്ടിയുടേയും വാർഡ് മെമ്പറായ കൂടാരം സുരേഷ്, രത്നാകരപിള്ള എന്നിവരുടെയും നേതൃത്വത്തിൽ കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദ‌ർശിച്ചു. വീടുകൾ സന്ദർശിച്ച രത്നാകര പിള്ള കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും കൃപേഷിന്റെ സഹോദരിക്ക്

വിദ്യാഭ്യാസ സഹായമായി ഒരു ലക്ഷം രൂപ കൈമാറുകയും ചെയ്തു.തുടർന്നും സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പും നൽകി. കീഴ് പേരൂർ വാർഡിൽ രണ്ട് തവണ ജനപ്രതിനിധിയായിരുന്ന രത്നാകര പിള്ളയ്ക്ക് പൊതുപ്രവർത്തനത്തിനൊപ്പം കാരുണ്യ പ്രവൃത്തികളും ജീവിതചര്യയാണ്.പഞ്ചായത്ത് മെമ്പർ ആയിരിക്കെ ഇക്കഴിഞ്ഞ കഠിനമായ വേനൽക്കാലത്ത് തന്റെ നാട്ടുകാർക്ക് സ്വന്തം ചെലവിൽ കുടിവെള്ളം നൽകിയിട്ടുണ്ട്.കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് ബംബർ ലോട്ടറിയായ 6 കോടി രൂപ സമ്മാനമായി ലഭിച്ചു.ഇത് ജന സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം നൽകിയെന്നാണ് രത്നാകര പിള്ള പറയുന്നത്. മടന്തപച്ചയിൽ ഒരു തടി മിൽ നടത്തുന്ന രത്നാകര പിള്ള പഞ്ചായത്തിന്റെ കെട്ടിടങ്ങൾക്കായി ലക്ഷക്കണക്കിന് രൂപയുടെ തടികളും താബൂക്കും സൗജന്യമായി നൽകിയ ചരിത്രവുമുണ്ട്.