vld-3-

വെള്ളറട: കള്ളിമൂട് മീതിമലയിൽ ഖനനത്തിന് കൊണ്ടുവന്ന ജെ.സി.ബി മലനിര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരക്കാർ തടഞ്ഞു. ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം. ജെ.സി.ബി എത്തുന്നതറിഞ്ഞ് മീതിമല സംരക്ഷണ സമിതി പ്രവർത്തകർ തടിച്ചുകൂടി. മീതിമലയിൽ സർക്കാർ ഭൂമി കൈയേറി ഖനനം നടത്താൻ വ്യാപകമായ ശ്രമമാണ് നടക്കുന്നതെന്ന് സമരക്കാർ പറഞ്ഞു. സമരത്തിന് മീതിമല സംരക്ഷണ സമിതി പ്രവർത്തകരായ ശോഭനൻ, ജോസ്, അജയൻ, മലനിര സംരക്ഷണ സമിതി പ്രവർത്തകരായ റസലയ്യൻ, ടി.എൽ. രാജ്, ജയദാസ്, ലൈജു, എസ്. രാജേന്ദ്ര പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. സ്ഥലത്ത് സമരക്കാർ കാവൽ ഏർപ്പെടുത്തി.