തിരുവനന്തപുരം: പ്രളയത്തിൽ കിടപ്പാടം നഷ്‌ടമായ 228 കുടുംബങ്ങൾ ഇന്ന് പുതിയ വീടുകളിലേക്ക് മാറും. സഹകരണ വകുപ്പിന്റെ കെയർ കേരള പദ്ധതി പ്രകാരം നിർമ്മാണം ആരംഭിച്ച രണ്ടായിരം വീടുകളിൽ ആദ്യം പൂർത്തിയായ 228 എണ്ണമാണ് കൈമാറുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം 2.45 ന് തിരുവനന്തപുരം ജവഹർ സഹകരണ ഭവൻ ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനവും താക്കോൽ ദാനവും നിർവഹിക്കും. ഒപ്പം എല്ലാ ജില്ലകളിലും പ്രത്യേകം തയ്യാറാക്കിയ വേദിയിൽ തത്സമയ സംപ്രേഷണ സൗകര്യമൊരുക്കി ഒരേസമയം താക്കോൽ കൈമാറും. ജില്ലകളിലെ പരിപാടിയിൽ മന്ത്രിമാരും ജനപ്രതിനിധികളും ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറും.
സഹകരണ വകുപ്പ് സമാഹരിച്ച ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപയും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ഫണ്ടിൽ നിന്ന് ഒരു ലക്ഷവുമാണ് ഒരു വീടിനായി മുടക്കിയത്. രണ്ടായിരം വീടുകളുടെയും നിർമ്മാണം രണ്ടു മാസത്തിനകം പൂർത്തിയാക്കുമെന്നും കടകംപള്ളി അറിയിച്ചു.
വീടുകൾ ജില്ല തിരിച്ച്
തിരുവനന്തപുരം-16
കൊല്ലം-11
പത്തനംതിട്ട-30
ആലപ്പുഴ-6
കോട്ടയം-29
ഇടുക്കി-6
എറണാകുളം-27
തൃശൂർ-27
പാലക്കാട്-48
മലപ്പുറം-3
കോഴിക്കോട്-8
വയനാട്-3
കണ്ണൂർ-11
കാസർകോട്-3