കടയ്ക്കാവൂർ: മത്സ്യ ബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു . അഞ്ചുതെങ്ങ് കൊച്ചുപളളിയ്ക്ക് സമീപം ആർക്കാവീട്ടിൽ ആൽബി (58) ആണ് മരണമടഞ്ഞത്. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം. മാമ്പളളി കടൽകരയിൽ നിന്ന് ആൽബിയും മറ്റ് അഞ്ച് മത്സ്യതൊഴിലാളികളുമായി വലിയ മുക്കുവൻ എന്ന വളളത്തിൽ കടലിൽ മത്സ്യബന്ധനത്തിന് പോയതാണ് . അഞ്ച് കിലോമീറ്ററോളം എത്തിയപ്പോൾ ആൽബി വളളത്തിൽ കുഴഞ്ഞു വീണു. കൂടെ ഉണ്ടായിരുന്നവർ ഉടൻതന്നെ വളളം കരയ്ക്കടുപ്പിച്ച് ആൽബിയെ ചിറയിൻകീഴ് താലൂക്ക് ആശുപ ത്രിയിൽ എത്തിച്ചങ്കിലും മരണം സംഭവിച്ചു . സെൽബോറി ഭാര്യയും പ്രിൻ സ്, റോജി, റോജ മക്കളുമാണ് . സംസ്കാരം അഞ്ചുതെങ്ങ് ഫെറോന ദേവാലയത്തിലെ സെമിത്തേരിയിൽ നടത്തി.