കാട്ടാക്കട: ഭാര്യാപിതാവിനെ വാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പാസ്റ്റർ അറസ്റ്റിലായി. അടൂർ കൊടുമൺ തേക്കൽവിള വീട്ടിൽനിന്ന് കുളത്തുമ്മൽ ഷാരോൺ റോസ് വീട്ടിൽ താമസിക്കുന്ന ബിജു ജോഷ്വാ (50) യെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 22ന് ഉച്ചയ്ക്ക് 12 ന് ഓണംകോട് വച്ച് ഭാര്യാ പിതാവായ ജോർജ് തോമസിനെ പാസ്റ്റർ വണ്ടിയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരാതി. ഇയാൾ മുൻപും പല കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തി. ഒന്നിലധികം വ്യാജ പാസ്‌പോർട്ട് കൈവശം വച്ചിരുന്ന കേസിലും, ഗാർഹിക പീഡന കേസിലും പ്രതിയായിരുന്നതായി കാട്ടാക്കട പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.