കാട്ടാക്കട:നെയ്യാർ ഡാമിന്റെ കാഞ്ചീമൂട് ഭാഗത്ത് കുളിക്കാനിറങ്ങിയ നാലംഗ സംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു.കള്ളിക്കാട് വാവോട് പാങ്കാട്ട് സ്വദേശി ജോയി (യേശുദാസ്-44) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 3.30 ന്, പാങ്കാട്ട് മരണാന്തര ചടങ്ങുകഴിഞ്ഞ് സംഘം നെയ്യാർ ഡാമി ൽ കുളിക്കാനിറങ്ങുകയായിരുന്നു. നീന്തുന്നതിനിടെ ജോയി മുങ്ങി താഴ്ന്നു.കൂടെ ഉണ്ടായിരുന്നവർ പണിപ്പെട്ട് കരയ്‌ക്കെത്തിച്ചുവെങ്കിലും മരിച്ചു.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.