നെയ്യാറ്റിൻകര: സ്വയം സമ്പൂർണയും പര്യാപ്തയുമെന്നതാണ് ശ്രീനാരായണ ഗുരുദേവന്റെ സ്ത്രീസങ്കല്പമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. അരുവിപ്പുറം ജ്യോതിലിംഗ പ്രിതിഷ്ഠയുടെ 131-ാമത് വാർ
ഷികത്തോടനുബന്ധി ച്ച് 'നവസമൂഹസൃഷ്ടിക്ക് അമ്മമാരുടെ സ്വാധീ
നം ഗുരുവിന്റെ കാഴ്ചപ്പാടിൽ' എന്ന വിഷയം ആസ്പദമാക്കി നടന്ന സമ്മേളനം
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബജീവിതത്തിലും സമൂഹത്തിലും സ്ത്രീകൾക്കുണ്ടായിരുന്ന
പങ്കിനെപ്പറ്റി ആഴത്തിൽ ചിന്തിച്ചയാളാണ് ഗുരു. പു
രുഷനെ കുടുംബത്തിലെ ഒരു സുഹൃത്തും പങ്കാളിയുമായി കാണണമെന്ന
ആശയം എത്രയോ വർഷം മുൻപ് പറഞ്ഞയാളാണ് ഗുരുവെന്ന് ഓർക്കണം.
വൃദ്ധരായ അമ്മമാരെ സംരക്ഷിക്കാത്ത സമൂഹമാണ് ഇന്നത്തേത്. അമ്മമാരെ സംരക്ഷിക്കാൻ നിയമം വേണ്ടിവന്നു എന്നതുതന്നെ സമൂഹത്തിലെ പുഴുക്കുത്തുകളെയാണ് വെളിപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി മേയർ അഡ്വ.രാഖി രവികുമാർ അദ്ധ്യക്ഷയായിരുന്നു. കേന്ദ്ര സാഹിത്യഅക്കാഡമി അംഗം ഡോ.എൻ.അജിത്കുമാർ, നെയ്യാറ്റിൻകര നഗരസഭാ ചെയർപെഴ്‌സൺ ഡബ്‌ള്യു.ആർ. ഹീബ,
രാഷ്ട്രപതിയുടെ നാരീശക്തി പുരസ്‌ക്കാര ജേതാവ് ഡോ. എം.എസ്.സുനിൽ, വണ്ടന്നൂർ സന്തോഷ് എന്നിവർ പ്രസംഗിച്ചു. കുന്നുംപാറ ആശ്രമം സെക്രട്ടറി സ്വാമി ബോധിതീർത്ഥ സ്വാഗതവും
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നന്ദിയും പറഞ്ഞു.
ഫോട്ടോ ക്യാപ്‌ഷൻ:
അരുവിപ്പുറം പ്രതിഷ്ഠയുടെ 131-ാമത് വാർഷികത്തോടനുബന്ധിച്ചു നടന്ന സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു. കുന്നുംപാറ ആശ്രമം സെക്രട്ടറി സ്വാമി ബോധിതീർത്ഥ, ഡോ.എൻ.അജിത്കുമാർ, സ്വാമി സാന്ദ്രാനന്ദ, അഡ്വ.രാഖി രവികുമാർ, ഡബ്‌ള്യു.ആർ. ഹീബ , ഡോ.എം.എസ്. സുനിൽ, വണ്ടന്നൂർ സന്തോഷ് എന്നിവർ സമീപം.