തിരുവനന്തപുരം: വീടിന്റെ ടെറസിൽ നിന്ന് വീണ് പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാത്രി മരിച്ചു. പേട്ട ചായക്കുടി ലൈനിൽ കാട്ടിൽ വീട്ടിൽ ജെറിയാണ് (40)മരിച്ചത്. ആറ്റുകാൽ പൊങ്കാല ദിവസമായിരുന്നു ടെറസിൽ നിന്ന് വീണത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പേട്ട പൊലീസ് കേസെടുത്തു.