fighter-jet

ന്യൂഡൽഹി: പാകിസ്ഥാനെതിരെ അതിർത്തിയിൽ ഇന്ത്യയുടെ വക വീണ്ടുമൊരു സർജിക്കൽ സ്ട്രൈക്ക്. പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്ന് 12 ദിവസങ്ങൾക്കുശേഷമാണ് 12 മിറാഷ് 2000 പോർവിമാനങ്ങളുപയോഗിച്ച് ഇന്ത്യയുടെ പ്രത്യാക്രമണം. 137 യുദ്ധവിമാനങ്ങൾ ഉൾപ്പെടുത്തി ദിവസങ്ങൾക്ക് മുമ്പ് വായുശക്തി എന്ന പേരിൽ ശക്തിപ്രകടനം നടത്തിയിരുന്നു. സുഖോയ് 30 എംകെഐ, മിറാഷ് 2000, മിഗ്, ജാഗ്വാർ, തേജസ് എന്നീ യുദ്ധവിമാനങ്ങളാണ് വായുശക്തിയിൽ പങ്കെടുത്തിരുന്നത്.

1999ലെ പാകിസ്ഥാനെതിരായ കാർഗിൽ യുദ്ധത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്നു

ഫ്രഞ്ച് നിർമ്മിത പോർവിമാനമായ മിറാഷ് 2000. 80കളിലാണ് മിറാഷ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. ഇന്ത്യയുടെ ആണവ പോർമുനകൾ ഘടിപ്പിച്ച മിസൈലുകൾ വഹിക്കുന്നത് മിറാഷാണ്. 14.36 മീറ്റർ നീളവും 5.20 മീറ്റർ ഉയരവും 9.13 മീറ്റർ വിസ്തൃതിയുമുള്ള മിറാഷിന് 6.3 ടൺ ഭാരം വഹിക്കാൻ കഴിയും.