jerry

തിരുവനന്തപുരം: രക്തസമ്മർദ്ദംകൂടി വീടിന്റെ മുന്നിൽ വീണ് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേട്ട ചായക്കുടി ലെയ്ൻ ടി.സി 30/1673 കാട്ടിൽ വീട്ടിൽ ഗിരീശന്റെ മകൻ ജെറിയാണ് (44)​ മരിച്ചത്. അവിവാഹിതനായിരുന്നു. ആറ്റുകാൽ പൊങ്കാല ദിവസം വീട്ടിലേക്ക് കയറുമ്പോൾ ബ്ലഡ് പ്രഷർ കൂടി വീഴുകയായിരുന്നു. വീഴ്ചയിൽ തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമായത്. വീഴ്ചയോടെ ബോധം നഷ്ടപ്പെട്ട ജെറി വെന്റിലേറ്ററിൽ ആയിരുന്നു. സംസ്കാരം നടത്തി. രാജമ്മയാണ് മാതാവ്.​ സഹോദരി ജിസ്സി.

ഫോട്ടോ: ജെറി