നെയ്യാറ്റിൻകര: കമുകിൻകോട് കൊച്ചുപള്ളിയിൽ തീർത്ഥാടനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന വിശേഷാൽ ദിവ്യബലിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇന്നലെ രാവിലെ നടന്ന ദിവ്യബലിക്ക് നേമം ഇൻഫാന്റ് ജീസസ് ഇടവക വികാരി ഫാ. ബോസ്‌കോ തോമസ് മുഖ്യകാർമ്മികത്വം വഹിച്ചു. നെയ്യാറ്റിൻകര രൂപത ഫിനാൻസ് ഡയറക്ടർ ഫാ. സാബു വർഗീസ് വചന സന്ദേശം നൽകി. ദിവ്യബലിയെ തുടർന്ന് ഉണ്ണിയപ്പ നേർച്ച നടന്നു. വൈകിട്ട് നടന്ന സമൂഹദിവ്യബലിക്ക് പെരുങ്കടവിള ഫെറോന വികാരി ഫാ. ഷാജു സെബാസ്റ്റ്യൻ മുഖ്യ കാർമ്മികത്വം വഹിച്ചു. ബാലരാമപുരം ഫെറോന വികാരി ഫാ. ഷൈജു ദാസ് വചന സന്ദേശം നൽകി. ഇന്ന് വൈകിട്ട് നടക്കുന്ന സമൂഹ ദിവ്യബലിക്ക് രൂപത ചാൻസലർ ഡോ. ജോസ് റാഫേൽ മുഖ്യ കാർമ്മികത്വം വഹിക്കും. വിഴിഞ്ഞം ഫെറോന വികാരി ഫാ. ജെസ്റ്റിൻ ജൂഡിൻ വചന സന്ദേശം നൽകും. തീർത്ഥാടകർക്കായി വിവിധ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തുന്നുണ്ട്. നാളെ വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ദിവ്യബലിയെ തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. ശനിയാഴ്ച വൈകിട്ടാണ് ചപ്ര പ്രദക്ഷിണം.