atl26fb

ആറ്റിങ്ങൽ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ഊരൂപൊയ്ക മങ്കാട്ടുമൂല കോളനിയിലെ രതീഷ് ഭവനിൽ ഭായി എന്ന് വിളിക്കുന്ന രതീഷ് (31) ആണ് പിടിയിലായത്. മംഗലപുരം, ചിറയിൻകീഴ്, ആറ്റിങ്ങൽ സ്റ്റേഷനുകളിലായി കൊലപാതകശ്രമം, പിടിച്ചുപറി, ഭവനഭേദനം തുടങ്ങിയ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ഒ.എ സുനിൽ, എസ്.ഐ.മാരായ ശ്യാം, പ്രദീപ്‌കുമാർ, സി.പി.ഒ മാരായ നിറാജ്, ബാലു, ചിറയിൻകീഴ് പൊലീസ്, ചിറയിൻകീഴ് എക്‌സൈസ് തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്.