ആറ്റിങ്ങൽ: കേരള ബോഡി ബിൽഡിംഗ് അസോസിയേഷൻ, തിരുവനന്തപുരം ബോഡി ബിൽഡിംഗ് അസോസിയേഷൻ. ആറ്റിങ്ങൽ നഗരസഭ ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ഫിറ്റ്നസ് സർവീസ് അസോസിയേഷൻ (ഹിഫ്സ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള ശരീര സൗന്ദര്യ മത്സരം സംഘടിപ്പിച്ചു.ശരീര സൗന്ദര്യ മത്സരം അഡ്വ.ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ മിസ്റ്റർ ഇന്ത്യ കെ.ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ള മത്സരാർത്ഥികളും പങ്കെടുത്തു.ആറ്റിങ്ങൽ കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അർജ്ജുന അവാർഡ് ജേതാവ് ടി.വി. പോളി പതാക ഉയർത്തി. നഗരസഭാ ചെയർമാൻ എം.പ്രദീപ്, എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ്, സഞ്ജയനൻ കുമാർ, ടി.പി. ദാസൻ, എസ്.എസ്.സുധീർ അവനവഞ്ചേരി രാജു, അഡ്വ.സി.ജെ.രാജേഷ് കുമാർ, ശശി അയ്യൻചിറ, അബുസലീം, എം.കെ. കൃഷ്ണകുമാർ, എസ്.ജെ. ഹാരിസ്, കെ.എം. പ്രഭകുമാർ, ഷാജി .കെ, അറയ്ക്കൽ ബോബിച്ചൻ, ടി.ശിവൻ, ഡി.ആർ. ജയകൃഷ്ണ, ശ്രീജിത്ത് .എസ്, എം.എസ്.മണി എന്നിവർ സംസാരിച്ചു. മുഖ്യ സ്പോൺസർമാരായ ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി. സി.വിഷ്ണുഭക്തൻ, സ്വയംവര സിൽക്സ് എം.ഡി ആർ.ശങ്കരൻകുട്ടി, ഡിനോലെക്സ് എം.ഡി കെ.രാധാകൃഷ്ണൻ എന്നിവരെ യോഗത്തിൽ ആദരിച്ചു. ഹിഫ്സ പ്രസിഡന്റ് ജാക്സൺ. ആർ റിപ്പോർട്ട് അവതരിപ്പിച്ചു. ക്രൈം ബ്രാഞ്ച് സൂപ്രണ്ട് ഒഫ് പൊലീസ് ബി.കെ. പ്രശാന്തൻ സ്വാഗതം പറഞ്ഞു.